പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ

കൊ​ച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയുമായി ബന്ധപ്പെട്ട കേസിൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​രാ​മ​ച​ന്ദ്ര​ൻറെ ബെ​ഞ്ച് ആ​ണ് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നുള്ള നാല് ദൃക്‌സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് കോടതി കേസ് പരിഗണിക്കുന്നത്.

പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കും വി​ധം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡി​ജി​പി​യെ​യും കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ​യാ​യ ര​ജി​ത​യു​ടെ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി വ​ലി​യ​തോ​തി​ലു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​രി​ൽ നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്നും അ​തി​നാ​ൽ മാ​പ്പ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ​യാ​യ ര​ജി​ത​യു​ടെ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി വ​ലി​യ​തോ​തി​ലു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​രി​ൽ നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്നും അ​തി​നാ​ൽ മാ​പ്പ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലാ​ണ് എ​ട്ട് വ​യ​സ്സു​കാ​രി​യെ​യും പി​താ​വി​നെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ര​സ്യ​വി​ചാ​ര​ണ. ‌

Top