പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊല്ലം ആ​റ്റി​ങ്ങ​ലി​ൽ മോഷണക്കുറ്റം ആരോപിച്ച് പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ അപമാനിച്ച പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. വ​ഴി​യി​ൽ ക​ണ്ട കു​ട്ടി​യോ​ട് എ​ന്തി​നാ​ണ് പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ചോ​ദി​ച്ച​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ ഇ​പ്പോ​ഴും പി​ങ്ക് പോ​ലീ​സി​ൽ തു​ട​രു​ന്നു​ണ്ടോ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യ്ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. പി​ങ്ക് പോ​ലീ​സി​ൻറെ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. കേ​സ് ഈ ​മാ​സം 29ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​ച്ഛ​നെ​യും മ​ക​ളെ​യും പൊ​തു​നി​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സു​കാ​രി പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ൻറെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മോ​ഷ​ണം പോ​യെ​ന്നു അ​വ​കാ​ശ​പ്പെ​ട്ട ഫോ​ൺ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ഇ​വ​ർ അ​ച്ഛ​നോ​ടും മ​ക​ളോ​ടും മാ​പ്പു പ​റ​യാ​നോ ത​യാ​റാ​യി​രുന്നില്ല. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നെ​യും മ​ക​ളെ​യു​മാ​ണ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തി​യ​ത്.

Top