പിങ്ക് പൊലീസിന്റെ നടപടി ‘കാക്കിയുടെ അഹങ്കാരം’; ‘പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ’? ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആ​റ്റി​ങ്ങ​ലി​ൽ അ​ച്ഛ​നെ​യും മ​ക​ളെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണെന്നും ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതല ആണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു.

കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ദൃശ്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാനാണ് ശ്രമം. സംഭവത്തിൽ ക്ഷമാപണം നടത്താൻ ഉദ്യോഗസ്ഥ തയാറാകാത്തത് സങ്കടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ആ​ളു​ക​ളു​ടെ വ​സ്ത്ര​വും നി​റ​വും നോ​ക്കി​യാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​തെ​ന്നും കുറ്റപ്പെടുത്തി. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കുട്ടിയെ പ​ര​സ്യ​വി​ചാ​ര​ണ ചെയ്തത്. എ​ന്നാ​ൽ മൊ​ബൈ​ൽ​ഫോ​ൺ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കൈയിൽ ത​ന്നെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം​മാ​റ്റു​ക​യും ന​ല്ല​ന​ട​പ്പ് പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ക​യും മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗിൽ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബാലിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top