വധശിക്ഷക്ക് വിധിക്കപ്പെട്ട ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിനോ മാത്യുവിന് ജയിലില്‍ കിട്ടുന്ന സൗകര്യം ഞെട്ടുന്നത് .. ചട്ടങ്ങൾ ലംഘിക്കപ്പെടുന്നു.

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ വധശിക്ഷ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിനോ മാത്യുവിന് അവിടെ ലഭിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള സൗകര്യങ്ങൾ   ‘വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാല്‍ അവര്‍ പാര്‍ക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാന്‍ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെന്‍ട്രല്‍ ജയിലിലെ റൗണ്ട് ബ്‌ളോക്കില്‍ സജീവമാണ് നിനോ മാത്യു.കിട്ടിയിരിക്കുന്ന ജോലി  മേസ്തിരിപ്പണി. അവിഹിത ബന്ധത്തിലേര്‍പ്പെടാനായി കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ തടസമായി നിന്ന അമ്മായിയമ്മയെയും കാമുകിയുടെ മൂന്നര വയസുകാരി മകളെയും നിനോ മാത്യു വെട്ടി നുറുക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

ജയിലിലെത്തി ഏതാനും ആഴ്ചകള്‍ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്റിയ തെറ്റില്‍ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തില്‍ ജയിലില്‍ ജോലികള്‍ നല്‍കിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്‌ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നല്‍കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്‌ളോക്കില്‍ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥര്‍ക്ക് സെല്ലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നല്‍കി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിനുമുണ്ടാകുന്ന തകരാറുകള്‍ ശരിയാക്കുന്നതിനും അതില്‍ പുതിയ സോഫറ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിനോയുടെ വൈദഗ്ധ്യം ജയില്‍ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി. സെല്ലിലെ മറ്റ് തടവുകാരുടെ മേല്‍നോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്‌നോപാര്‍ക്കിലെ സോഫ്ട് വെയര്‍ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്.

തടവുപുള്ളികള്‍ക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകള്‍ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോതന്നെ.

ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്‌ളോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസില്‍ ജയിലിലായ റിപ്പര്‍ ജയാനന്ദന്‍ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്‌ളോക്കില്‍ കഴിയുന്നവര്‍.

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേര്‍പിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവര്‍ഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. അനുശാന്തിയുടെ ഭര്‍തൃമാതാവായ ഓമനയെയും മകള്‍ മൂന്നരവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കാത്തിരുന്നു.

വീട്ടിലെത്തിയ ലിജീഷിനെ ബേസ്‌ബോള്‍ ബാറ്റ്‌കൊണ്ട് അടിച്ചു വീഴ്ത്തിയെങ്കിലും ലിജീഷ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കേസില്‍ നിനോയ്ക്ക് വധശിക്ഷയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്

Top