പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത സാമുദായിക ശക്തികളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയത് 18 ഏക്കര്‍ 58 സെന്റ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയിലാണ് വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്കും സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും എന്‍.എസ്.എസ് കരയോഗത്തിനും രണ്ട് എസ്.എന്‍.ഡി.പി ശാഖകള്‍ക്കുമായി ഭൂമി പതിച്ചുനല്‍കിയത്. കോന്നി വില്ലേജിലെ തണ്ണിത്തോട് വില്ലേജിലാണ് വ്യാപകമായി ഭൂമി പതിച്ചുനല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ സഭകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 16 ഏക്കര്‍ സ്ഥലമാണ് നല്‍കിയിരിക്കുന്നത്.
ഭൂമി പതിച്ചുനല്‍കുന്ന ചട്ടത്തിലെ 24ാ?ം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഭൂമി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട പത്ത് ഉത്തരവുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയത്. തര്‍ക്കങ്ങളില്ലെന്ന് ഉറപ്പുവരുത്തെേണന്നും കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുവെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
സെന്റ് തോമസ് സ്‌കൂളിന് 26 സെന്റ്, സെന്റ് ആന്റണീസ് ഓര്‍ത്തഡോക്ട് വലിയപള്ളി, കറുന്പുകര എന്‍.എസ്.എസ് കരയോഗം, കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനം, എസ്.എന്‍.ഡി.പിയുടെ രണ്ട് ശാഖകള്‍ എന്നിങ്ങനെ പോകുന്നു ഭൂമി പതിച്ചുകിട്ടിയ സംഘടനകള്‍. മെത്രാന്‍ കായല്‍, കടമക്കുടി ഭൂമി ഇടപാടില്‍ സര്‍ക്കാരിന് കൈപൊള്ളിയിരിക്കേയാണ് കോന്നിയിലെ ഭൂമി പതിച്ചുനല്‍കലും വിവാദമായിരിക്കുന്നത്.