കൊച്ചി:മന്ത്രി ബാബുവിന്റെ രാജിയൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ തിരക്കിട്ട ശ്രമം.മന്ത്രിയുടെ രാജികത്ത് ഗവര്‍ണ്ണറുടെ പക്കലെത്തിക്കാതെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.വിജിലന്‍സ് കോടതി ഉത്തരവിനെതിരായാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.എന്നാല്‍ ഹര്‍ജി നേരിട്ട് ജഡ്ജിമാര്‍ക്ക് നല്‍കാനുള്ള എജിയുടെ നീക്കം ഹൈക്കോടതി അംഗീകരിച്ചില്ല.കോടതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുമാത്രമേ ഹര്‍ജി സമര്‍പ്പിക്കാനാകൂ എന്ന് കോടതി പറഞ്ഞു.സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉള്ളത്.കോടതി രാഷ്ടീയം കളിക്കുകകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.ഉച്ചക്ക് 1.45ന് ഹൈക്കോടതി കേസ് പരിഗണിക്കും.സര്‍ക്കാരിന്റെ പെട്ടന്ന് പരിഗണിക്കണമെന്ന ആവശ്യംപരിഗണിച്ചാണ് കോടതി കേസ് ഉച്ചക് തന്നെ വച്ചിരിക്കുന്നത്.വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ബാബുവിന്റെ രാജി ഒഴിവാക്കുകയാണ്സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം.കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കികിട്ടിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തിരികെപിടിക്കാന്‍ സാധിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും വിലയിരുത്തല്‍.
അതേസമയം ആഭ്യന്തരവകുപ്പ് അറിയാതെയാണ് സര്‍ക്കാര്‍ കോടതി സമീപിച്ചതെന്നാണ് സൂചന.