തെക്കേ ഇന്ത്യയിലെ ഒരു ഗവര്‍ണ്ണര്‍ ലൈഗീകപീഡനം നടത്താന്‍ ശ്രമിച്ചെന്ന് പരാതി; ഗൗരവമുള്ള വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ക്കെതിരെ ലൈംഗീക ആരോപണമെന്ന് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഒരു സംസ്ഥാനത്തെ ഗവര്‍ണ്ണറാണ് ലൈംഗീക പീഡനം നടത്താന്‍ ശ്രമിച്ച് കുരുക്കിലായിരിക്കുന്നത്. പരാതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ദ സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റലിജന്‍സ് ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

രാജ്ഭവനിലെ വനിതാ ജീവനക്കാരിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതായാണ് പരാതി. എന്നാല്‍ ഗവര്‍ണര്‍ ആരെന്നോ, ഏതു സംസ്ഥാനത്തെ ഗവര്‍ണറെന്നോ ഉള്ള വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. അതേസമയം രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനത്തെ ഗവര്‍ണറാണ് ഇദ്ദേഹമെന്നാണ് സൂചന. പരാതി സത്യമാണെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗികാരോപണത്തെ തുടര്‍ന്ന് മേഘാലയ മുന്‍ ഗവര്‍ണര്‍ വി.ഷണ്‍മുഗനാഥന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാജിവച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ പരാതി നല്‍കുകയായിരുന്നു. 2009ല്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്നകോണ്‍ഗ്രസ് നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു.

Top