ഭര്‍ത്താവ് മരിച്ച യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

ഭര്‍ത്താവ് മരിച്ച യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കത്ത് കെ എസ് സഞ്ജു (35) വാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി തവണ ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. വനിത കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച് വലയിലാക്കിയ പ്രതി അരൂരിലും ബാംഗ്ലൂരിലും വച്ച് നിരവധി തവണ പീഡപ്പിച്ചെന്ന് വ്യക്തമായി. ഇതിനു മുന്‍പ് പല യുവതികളും ഇയാളുടെ പീഡനത്തിനിരയായിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ പൊലീസിന് സൂചന ലഭിച്ചു.

Top