
വാഷിങ്ടൻ : ലോകത്തിലെ എല്ലാത്തരം തീവ്രവാദികൾക്കും പ്രത്യേകിച്ച് മുസ്ലിം തീവ്രവാദികൾക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന കരുത്തനായ അമേരിക്കയിൽ ട്രംപാധിപത്യം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്ത് വന്ന് അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂർത്തിയായപ്പോൾ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്.
വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്. ട്രംപിനെ തൊളിപ്പിക്കാൻ കച്ച കെട്ടിയിറക്കിയ ലോകത്തിലെ ഒട്ടു മിക്ക മുസ്ലിം തീവ്രവാദികൾക്കും ഉറക്കം നഷ്ടപ്പെടുന്ന ഭീതികരമായ വിജയം ആണ് ട്രംപ് നേടിയത് .
അരിസോണയിൽ നിന്നും 11 ഇലക്ട്രൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ജനുവരി 20ന് ട്രംപ് അധികാരമേൽക്കും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ട്രംപിനാണ് വിജയം.ഡോണൾഡ് ട്രംപിന് രാജ്യവ്യാപകമായി 74.6 ദശലക്ഷം വോട്ടുകൾ ലഭിച്ചു, 50.5 ശതമാനം. കമല ഹാരിസിന് 70.9 ദശലക്ഷം വോട്ടുകളാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 48 ശതമാനമാണിത്.
അതിനിടെ, സർക്കാർ രൂപീകരണത്തിലെൽ നിർണായക തീരുമാനങ്ങളുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ വൈറ്റ് ഹൗസ് ടീമിൽ മുൻ യുഎൻ അംബാസഡര്‍ നിക്കി ഹേലിയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. താൽപര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞതെന്നാണ് ഹേലിയുടെ പ്രതികരണം. ഇന്ത്യൻ വംശജയായ ഹേലി, റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിച്ചിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയെയും ട്രംപ് തഴഞ്ഞിട്ടുണ്ട്.