കൊച്ചി: ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ഇനിയും ജനങ്ങളിലെത്തിക്കാന്‍ സര്‍്ക്കാറിന് കഴിഞ്ഞിട്ടില്ല. പ്രാധാനമായും വ്യാപാരികളുടെ കൊള്ളമനോഭാവമാണ് സര്‍ക്കാരിന് എതിരാകുന്നത്. ഇതിനെതിരെ നടപടി സ്വാകരിക്കുകയാണ് അധികൃതര്‍. ജിഎസ്ടി വന്നതോടെ പ്രാബല്യത്തിലായ വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത 335 വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു കത്ത് നല്‍കി.
വ്യാപാരികളുടെ പട്ടികയും കൊള്ളവില ഈടാക്കിയതിന്റെ ബില്‍ അടക്കമുള്ള തെളിവുകളും സഹിതമാണു സമിതി ഇന്നലെ യോഗം ചേര്‍ന്നു കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിനു നടപടിയെടുക്കാന്‍ അധികാരമില്ലാത്തതിനാലാണു കേന്ദ്ര കൊള്ളവില വിരുദ്ധ സമിതിക്കു കൈമാറിയത്. ജിഎസ്ടിയുടെ പേരില്‍ ചില വ്യാപാരികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സംസ്ഥാനം നടപടിയിലേക്കു നീങ്ങുന്നത് ഇതാദ്യമായാണ്.
സംസ്ഥാനത്ത് അനധികൃത നികുതി പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്നുമുണ്ടാകുമെന്നു സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോഴും ചിലര്‍ വാറ്റ് നികുതി പിരിക്കുന്നതും റജിസ്‌ട്രേഷന്‍ ഇല്ലാതെ ജിഎസ്ടി പിരിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അനധികൃത നികുതി പിരിവ് ശദ്ധ്രയില്‍പെട്ടാല്‍ ജിഎസ്ടി വകുപ്പിന്റെ പോസ്റ്റ് ബില്‍സ് ഹിയര്‍ എന്ന ഫെയ്‌സ് ബുക് പേജില്‍ ഇന്‍വോയ്‌സ് അപ്ലോഡ് ചെയ്യാം.
കൊള്ളവില ബോധ്യപ്പെട്ടാല്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കും
കേന്ദ്രസമിതിയുടെ പരിശോധനയിലും കൊള്ളവില ഈടാക്കിയെന്നു ബോധ്യപ്പെട്ടാല്‍ വ്യാപാരിയുടെ ജിഎസ്ടി റജിസ്‌ട്രേഷന്‍ റദ്ദാക്കും. ഉപഭോക്താവിനുണ്ടായ നഷ്ടവും 18% പിഴയും ഈടാക്കുകയും ചെയ്യും. ജിഎസ്ടി ഉദ്യോഗസ്ഥര്‍ എല്ലാ ജില്ലകളിലെയും കടകളില്‍നിന്ന് 600 ഉല്‍പന്നങ്ങളുടെ പഴയതും പുതിയതുമായ വില ശേഖരിച്ചിരുന്നു. ഇതില്‍ 431 ഉല്‍പന്നങ്ങള്‍ക്ക് അധികവില ഈടാക്കുന്നതായി കണ്ടെത്തി. ഇവ വിശദമായി വീണ്ടും പരിശോധിച്ചാണു 335 പേര്‍ക്കെതിരെ നടപടിയിലേക്കു നീങ്ങുന്നത്.