ഗുജറാത്തില്‍ ഫലങ്ങള്‍ മാറിമറിയുന്നു: തീപാറുന്ന പോരാട്ടവുമായി കോണ്‍ഗ്രസ്സ്;കാവി കോട്ടകള്‍ പിടിച്ചെടുക്കുന്നു

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നു.

രാജ് കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാല്‍ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top