കഞ്ചാവ് ലോബികൾ തമ്മിൽ തർക്കം : ആറ്റിങ്ങലിൽ യുവാവിനെ ബോബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി ; മരിച്ചത് മണമ്പൂർ സ്വദേശി

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: കഞ്ചാവ് വിപണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം.

മണമ്പൂർ കൊടിതൂക്കി കുന്ന് കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. കല്ലറ തോട്ടത്തിന് സമീപം വെച്ച് സംഘടിച്ചെത്തിയ അക്രമികൾ യുവാവിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ജോഷി മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം ആണ് അക്രമികൾ മടങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോ
ർട്ടുകൾ. അക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ജോഷിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജോഷിയും നിരവധി അക്രമ കഞ്ചാവ് വിപണന കേസുകളിലെ പ്രതിയാണ്.

Top