ഒന്ന് സമ്മതിച്ചാൽ അഞ്ച് ലക്ഷത്തിന്റെ ഓഫർ !!ഒന്ന് മനസ് വെച്ചാല്‍ പലതും നേടാമായിരുന്നു.മേഖലകളിലൊക്കെ പെണ്‍കുട്ടികളുടെ ചൂഷണം ചെയ്യുന്നു-ഹനാന്‍

നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയാമെന്ന് ബിഗ് ബോസ് താരം ഹനാൻ. ഇവന്റ് മേഖലകളിലൊക്കെ പെണ്‍കുട്ടികളുടെ ചൂഷണം ചെയ്യാനുള്ള ശ്രമം നടക്കാറുണ്ട്. ഏറ്റവും അവസാനമായി ഞാന്‍ നോ പറഞ്ഞത് ഒരു ബഹ്റൈന്‍ പരിപാടിക്കിടെയാണ്. പല രാജ്യങ്ങളിലേക്കും ആളുകളെ കൊണ്ടുപോവുന്ന ഇവന്റുകാരനായിരുന്നു അയാള്‍. ടാന്റൂസ് പോലുള്ള സംഭവങ്ങളുടെ പ്രമോഷന് വേണ്ടിയായിരുന്നു ഞങ്ങളെ ബന്ധപ്പെട്ടത്.

പിന്നീടാണ് സംസാരം മോശമായ രീതിയില്‍ വന്നത്. ‘ഞങ്ങള്‍ സ്പോണ്‍സർഷിപ്പില്‍ കൊണ്ടുപോവുകയാണല്ലോ, തിരിച്ച് വരുമ്പോള്‍ ഒരു ആറ് ലക്ഷം രൂപയെങ്കിലും ഹനാന് ലഭിക്കുമല്ലോ. പിന്നെ ഒരു കാര്യം പറയാനുണ്ട്, അത് പറയാന്‍ നാണമാവുന്നു’- എന്നൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്. നാണമാവുന്ന കാര്യമാണെങ്കില്‍ പറയാന്‍ നിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഞാന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞു. ഞാന്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിവെച്ചത് അതിനല്ല. സ്വന്തമായി ഒരു വീട് പോലും ഈ നിമിഷം വരെ ഞാനുണ്ടാക്കിയിട്ടില്ല. അങ്ങനെയൊക്കെ മനസ്സ് വെക്കുന്ന ആളായിരുന്നു ഞാനെങ്കില്‍ എനിക്ക് വീട് ഉള്‍പ്പടേയുള്ള നേട്ടങ്ങള്‍ ഉണ്ടായേനെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമുക്ക് രണ്ട് വഴിയിലൂടെ നീങ്ങി ലക്ഷ്യങ്ങള്‍ നേടാം. ഒന്ന് കല്ലും മുള്ളും നിറഞ്ഞ പാതയാണ്. അല്ലാതെ മറ്റുള്ള എളുപ്പുള്ള വഴികളിലൂടെയാണ്. എന്നാല്‍ നമ്മള്‍ നന്നായി കാണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും സഹോദരന്മാരും പറയുക കഷ്ടപ്പെട്ട് പോയാലും ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ മതിയെന്നാണ്. എന്നാല്‍ ലക്ഷ്യം നേടിയെടുക്കാന്‍ ഏത് വഴിയിലൂടെ പോയാലും കുഴപ്പമില്ലെന്ന രീതിയിലേക്ക് ചിലരെങ്കിലും എത്തിയെന്നും ഹനാന്‍ കൂട്ടിച്ചേർക്കുന്നു.

വളറരേയേറെ ആഗ്രഹിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് പോയതെന്ന് ഹനാന്‍. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ കൊണ്ട് അവിടെ തുടരാന്‍ സാധിച്ചില്ല. അതോടൊപ്പം തന്നെ ലാലേട്ടനൊപ്പം വേദി പങ്കിടാന്‍ കഴിയാത്തത് വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണെന്നും താരം തുറന്ന് പറയുന്നു. കൈരളിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആണ് ഹനാൻ ഇത് വെളിപ്പെടുത്തിയത് . അഭിമുഖത്തില്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും ഹനാന്‍ തുറന്ന് പറഞ്ഞു

ബിഗ് ബോസില്‍ ചെന്നപ്പോള്‍ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു വാക്സിന്‍ അടിച്ചതോടെ പനി പിടിച്ചു. വൈല്‍ഡ് കാർഡായിട്ടാണ് പോവുന്നത്. അതുകൊണ്ട് തന്നെ തന്നെ എല്ലാവരുമായി അടിയും ബഹളവും. ഇങ്ങോട്ട് വന്ന് വന്ന് വഴക്ക് ഉണ്ടാക്കുന്നതാണ്. ഇങ്ങോട്ട് തുടങ്ങിയാല്‍ നമ്മളും വിടില്ലാലോ. പിന്നെ ഉറക്കത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നു. അങ്ങനെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതെന്നും ഹനാന്‍ പറയുന്നു.

2018 മുതല്‍ തന്നെ എന്റെ പേര് ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. എന്നാല്‍ ആദ്യമായിട്ട് വിളി വരുന്നത് ഇത്തവണയാണ്. ലാലേട്ടനോട് കൂടെ വർക്ക് ചെയ്യാന്‍ കഴിയുക എന്നുള്ളതാണ് എന്നെ ഏറെ ആകർഷിച്ചത്. നേരത്തെ ഈ ഫെയിം ലഭിക്കുന്നതിന് മുമ്പൊക്കെ, ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാന്‍ പോവുമായിരുന്നു. അത്തരത്തില്‍ ഒപ്പം എന്ന സിനിമയില്‍ ലാലേട്ടനൊപ്പം അഭിനയിച്ചെങ്കിലും തിയേറ്ററില്‍ വന്നപ്പോള്‍ തല കാണാത്ത രീതിയിലാണ് വന്നത്. അത് എനിക്ക് വലിയ വിഷമമായി. ലാലേട്ടനെ കാണാന്‍ പിന്നീട് പല അവസരങ്ങളുണ്ടായെങ്കിലും ഞാന്‍ പോയില്ല. ഇനി ലാലേട്ടനെ കാണുന്നുണ്ടെങ്കില്‍ അദ്ദേഹം ഹനാന്‍ എന്ന് പറഞ്ഞ് പേരെടുത്ത് വിളിച്ച് ഒരു വർക്ക് ചെയ്യാനായിരിക്കണമെന്ന ഒരു തീരുമാനം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ബിഗ് ബോസിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ വന്നപ്പോഴും ഇറങ്ങിയപ്പോഴും ലാലേട്ടനെ കണ്ടില്ലെന്നതാണ് വിഷമകരമെന്നും ഹനാന്‍ പറയുന്നു.

ലാലേട്ടന്‍ ഇറങ്ങിപ്പോയ ആ എപ്പിസോഡിലായിരുന്നു ഞാന്‍ കയറേണ്ടത്. ഡ്രസ്സ് ഒക്കെ ഇട്ട് പുറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇറങ്ങിപ്പോയതിനാല്‍ അന്ന് എനിക്ക് ഷോയിലേക്ക് വരാന്‍ സാധിച്ചില്ല. പിന്നീട് ലാലേട്ടന്‍ ഇല്ലാത്ത എപ്പിസോഡിലാണ് കയറിയത്. ലാലേട്ടനോട് രണ്ട് വരി പാട്ട് പാടിത്തരുമോയെന്ന് ചോദിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്തായാലും എന്റെ ആത്മവിശ്വാസം ഞാന്‍ കൈവിട്ടിട്ടില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ മുപ്പത് ദിവസം എങ്ങനെ തള്ളി നീക്കിയെന്ന് എനിക്ക് അറിയില്ല. പക്ഷെ ഷോ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ലൈവ് കണ്ടുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിനുള്ളില്‍ ഞാന്‍ ആയിട്ട് അടിക്ക് പോയിട്ടില്ല. ഞാനും ലച്ചുവും തമ്മിലുള്ള അടി കോമഡിയായി മാറി. എനിക്ക് അവിടെ ഒരു ഒറ്റപ്പെടല്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ക്യാമറയോട് സംസാരിച്ചതെന്നും താരം വ്യക്തമാക്കുന്നു.

Top