ജീവനെടുത്ത് ഹര്‍ത്താല്‍: ആര്‍സിസിയില്‍ ചികിത്സയ്ക്കായെത്തിയ രോഗി പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്ക ആക്രമണം. ഇതിനിടയില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു. അറുപത്തി നാല് വയസുകാരിയായ പാത്തുമ്മ ആണ് പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്.

ആംബുലന്‍സ് എത്താന്‍ വൈകിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പൊലീസിന്റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. മിക്കയിടത്തും അതിരാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ റോഡില്‍ തീയിട്ടും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ എതിര്‍ത്ത് രംഗത്തെത്തിയ വ്യാപാരി വ്യവസായി കൂട്ടായ്മ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ കടകള്‍ തുറക്കാന്‍ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.

Top