ചൂടു കാലത്ത് തൈര് മിക്കവരും തൈര് കഴിക്കും. എന്നാല്‍ തണുപ്പ് കാലത്ത് പല പ്രശ്‌നങ്ങളും പറഞ്ഞ് തൈര് പലരും തൊട്ടു നോക്കാറില്ല. തൈര് കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണങ്ങളേറെയാണെന്ന് ആദ്യം തന്നെ പറയട്ടെ. ഭാരം കുറയ്ക്കാന്‍ പോലും തൈര് നിങ്ങളെ സഹായിക്കും.
1. ഒരു പാത്രം തൈരില്‍ നിന്നും ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവന്‍ ഇത് ശരീരത്തിന് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടാകാവുന്ന രോഗങ്ങളും തടയാനാവും.
2. പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും.
3. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റും. ദഹനത്തെ നിയന്ത്രിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
4. തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
5. ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
6. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഒരല്‍പം തൈരില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഘലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി 12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
7. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ക്ക് ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ട്.
8. സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
9. തൈരില്‍ അടങ്ങിയ ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ലാക്ടോസ് വിരുദ്ധത മൂലം മലബന്ധം, വയറിളക്കം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഗുണകരമാകുന്നു.
10. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തിന് ലഭിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കും. അത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.