അസുഖങ്ങള്‍ വരുമ്പോള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നത്? അത്ഭുതകരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

ii1

നിങ്ങളുടെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലല്ലോ.. ഒരുപക്ഷെ ഡോക്ടര്‍മാര്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ശരീരത്തിനുള്‌ലില്‍ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ കാണണ്ടേ…?

സ്‌ട്രോക്ക് വരുമ്പോഴും മസ്തിഷ്‌ക മരണം സംഭവിക്കുമ്പോഴും തലച്ചോറിന് എന്താണ് സംഭവിക്കുന്നത്? ഒടിഞ്ഞ കാല്‍ എങ്ങനെയാണ് വീണ്ടും പഴയപടിയാകുന്നത്? ശരീരത്തില്‍ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. ഫ്രഞ്ച് ഗവേഷകനായ സെഫയറാണ് ഈ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

51751_1471317349

ഫ്രാന്‍സിലെ ഒരാശുപത്രിയില്‍ ജോലി ചെയ്യുന്ന സെഫയര്‍, മനുഷ്യ ശരീരത്തെ വൈ്ദ്യശാസ്ത്രം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഈ ചിത്രങ്ങളിലൂടെ വിശദീകരിക്കുന്നു. എക്സ്-റേകള്‍, അള്‍ട്രാസൗണ്ട്, സിടി, പിഇടി, എംആര്‍ഐ സ്‌കാനുകള്‍ തുടങ്ങിയവ ഈ ശേഖരത്തിലുണ്ട്.

ii0_46

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ തലച്ചോറിന്റെയും പക്ഷാഘാതം വന്നയാളുടെ തലച്ചോറിന്റെയും സകാനിങ്ങിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ ഈ ശേഖരത്തിലുണ്ട്. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്നുപോയയാളുടെ തലച്ചോറില്‍ രക്തത്തിന്റെ വിതരണം നിലച്ചുപോയതും ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. മനുഷ്യശരീരത്തിന്റെ ആന്തരികമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയെന്നതാണ് സെഫയര്‍ ഈ പ്രദര്‍ശനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍നിന്നും പുറത്തുനിന്നുമാണ് വിചിത്രങ്ങളായ ഈ ച്ിത്രങ്ങള്‍ അദ്ദേഹം സമാഹരിച്ചത്.

Top