കൊളസ്ട്രോളിനെ പേടിച്ച് കൊഴുപ്പുള്ള ആഹാരങ്ങള്‍ പലരും ഒഴിവാക്കുന്നു. കൊളസ്‌ട്രോളിനെ പേടിച്ച് പ്രധാനമായും ഒഴിവാക്കുന്ന ഒന്നാണ് മുട്ട. എന്നാല്‍, എല്ലാവരുെ മുട്ട നിര്‍ബന്ധമായും കഴിക്കണം. ദിവസവും മൂന്നു മുട്ടയെങ്കിലും കഴിക്കണമെന്നാണ് പറയുന്നത്. നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് മുട്ട. കൊളസ്‌ട്രോള്‍ വരുമെന്ന് പേടിക്കുകയേ വേണ്ട.
ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ വരെ ദിവസം മൂന്നു മുട്ട കഴിക്കുന്നത് അത്യുത്തമമത്രേ. ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവന്‍ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. വെള്ളയില്‍ പകുതിയോളം പ്രോട്ടിനും.
പക്ഷേ, ഇങ്ങനെ ദിവസവും മൂന്നു മുട്ട കഴിച്ചാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക മൂലം പലരും മുട്ടയെ നിത്യജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. കൊളസ്ട്രോള്‍ വര്‍ധിച്ച് ആരോഗ്യം നഷ്ടപ്പെടാന്‍ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ ഒന്നുമുണ്ടാവില്ല. അറിഞ്ഞോളൂ മുട്ടയുടെ എട്ടു ഗുണങ്ങള്‍.
1. കൊളസ്ട്രോള്‍ ആണ് എല്ലാവരുടെയും പ്രശ്നം. എന്നാല്‍ അങ്ങനൊരു പേടി വേണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാരണം എന്താണെന്നല്ലേ. മുട്ടയില്‍ കൊളസ്ട്രോള്‍ ഇല്ലാത്തതു കൊണ്ടല്ല അത്. മറിച്ച്, കൊളസ്ട്രോളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോള്‍ കരള്‍ പ്രവര്‍ത്തിച്ച് അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.
2. വിളര്‍ച്ച ഒഴിവാക്കാം. പോഷകഗുണമുള്ള ആഹാരത്തിന്റെ അപര്യാപ്തതയാണ് ആളുകളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് നല്ലൊരു ശതമാനവും പരിഹാരം കാണും.
3. ശരീരത്തിന് ഊര്‍ജദായകമാണ് മുട്ട. എല്ലാ ദിവസവും പ്രാതലിന്റെ കൂടെയോ അല്ലെങ്കില്‍ പ്രാതല്‍ തന്നെയും മുട്ടയാക്കുന്നത് നല്ലതാണ്. പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.
4. ഭാരം കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ മുട്ട ഉപകാരപ്പെടും. പ്രാതലിന് മുട്ട കഴിക്കുന്നതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
5. തലച്ചോര്‍: തലച്ചോറിന്റെ ആരോഗ്യം കാക്കാന്‍ മുട്ട ശീലമാക്കുന്നതു നല്ലതാണ്.
6. ആരോഗ്യമുള്ള കുഞ്ഞ്: ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
7. കാഴ്ച വര്‍ധിപ്പിക്കും: ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ച കൂടാന്‍ സഹായിക്കുന്നു. തിമിര സാധ്യത 20 ശതമാനം കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കും.
8. ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.