ആറു വയസ്സുകാരന്റെ സ്വപ്നം; കെഎഫ്‌സിയുടെ പിന്നിലെ കഥയും ലോഗോയും അറിയൂ..

kfc

കെഎഫ്‌സി എന്ന വ്യത്യസ്തമായൊരു സംരംഭത്തിന്റെ പിന്നിലുള്ള വ്യക്തിയാരാണ്? കെഎഫ്‌സിയുടെ ലോഗോയില്‍ കാണുന്ന വ്യക്തിയാരാണ്? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എപ്പോഴെങ്കിലും കെഎഫ്‌സിയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു ആറു വയസ്സുകാരന്റെ സ്വപ്‌നമാണ് ഇന്ന് കാണുന്ന കെഎഫ്‌സി എന്ന ഭക്ഷണശാല.

‘കേണല്‍ സാന്‍ടെര്‍സ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഹാര്‍ലണ്ട് സാന്‍ടെര്‍സ് 1890 ല്‍ ഇന്‍ട്യാനയില്‍ ജനിച്ചു. പിതാവ് മരിക്കുമ്പോള്‍ ഹാര്‍ലണ്ടിനു അഞ്ചു വയസ്സായിരുന്നു പ്രായം. ഫാക്ടറിയിലെ ജോലിക്കായി അമ്മ പോകുമ്പോള്‍, ഇളയ രണ്ടു സഹോദരന്മാരുടെ ചുമതല കുഞ്ഞു ഹാര്‍ലണ്ടിനായിരുന്നു. 7 വയസ്സായപ്പോഴേക്കും പാചകത്തില്‍ നൈപുണ്യം നേടി ഹാര്‍ലണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്നുവത്രേ!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dn.lolwot.com_wp-content_uploads_2016_04_10-little-known-finger-linkin-facts-about-kfc

ആള്‍ജെബ്രയെ പേടിച്ചു 13-ാമത് വയസ്സില്‍ പഠനം ഉപേക്ഷിച്ച ഹാര്‍ലണ്ട് ഉപജീവനത്തിന്നു പല ജോലികള്‍ ചെയ്‌തെങ്കിലും ഒന്നിലും വിജയം കണ്ടില്ല. 40 വയസ്സ് കഴിയേണ്ടി വന്നു, ഹാര്‍ലണ്ടിന് ജീവിതത്തില്‍ വിജയിക്കാന്‍. കെന്‍ടക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷന്‍ നടത്തിയ ഹാര്‍ലണ്ട്, അതിനോടു ചേര്‍ന്ന് ഫ്രൈഡ് ചിക്കന്‍ പാചകം ചെയ്തു നല്‍കാന്‍ തുടങ്ങി. പെട്രോള്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കിടയിലും, വഴി യാത്രക്കര്‍ക്കിടയില്‍ ഹാര്‍ലണ്ടിന്റെ ചിക്കന്‍ വിഭവം പ്രസിദ്ധമാകാന്‍ അധിക കാലം വേണ്ടിവന്നില്ല.

നാല് വര്‍ഷം കൊണ്ട് വിപുലമായ രീതിയിലേക്ക് ഫ്രൈഡ് ചിക്കന്‍ ബിസിനസ് കൊണ്ടെത്തിക്കുവാന്‍ ഹാര്‍ലണ്ടിന്റെ കഠിനാധ്വാനത്തിനു സാധിച്ചു. 142 പേര്‍ക്ക് ഒരേ സമയം ഇരിക്കുവാന്‍ കഴിയുന്ന ഹോട്ടല്‍ ആരംഭിച്ചിട്ടും, ഹാര്‍ലണ്ടിന്റെ ഹോട്ടലിലെ തിരക്ക് കുറഞ്ഞിരുന്നില്ല. ഓര്‍ഡര്‍ നല്‍കിയിട്ട് ആളുകള്‍ 35 മിനിട്ടോളം കാത്തിരിക്കേണ്ടി വരുന്നു എന്ന് മനസിലാക്കിയ ഹാര്‍ലണ്ട് അതിനുള്ള പരിഹാരം തേടി. എന്നാല്‍, പതിവ് രീതിയില്‍ ചിക്കന്‍ എണ്ണയില്‍ മുക്കി പൊരിക്കുന്ന രീതി ഹാര്‍ലണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ഒടുവില്‍ അതിനും പരിഹാരമായി. ഒരു പുതിയ പ്രഷര്‍ കുക്കര്‍ വാങ്ങി അതിനെ പ്രഷര്‍ ഫ്രൈയര്‍ ആയി രൂപപ്പെടുത്തിയെടുത്തു ആ പ്രശ്‌നം ഹാര്‍ലണ്ട് പരിഹരിച്ചു.

1940 മുതല്‍ 11 സസ്യങ്ങള്‍ അടങ്ങിയ രഹസ്യക്കൂട്ട് ഉപയോഗിച്ചാണ് ഹാര്‍ലണ്ട് സാന്‍ടെര്‍സ് തന്റെ സ്‌പെഷ്യല്‍ വിഭവമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കി തുടങ്ങിയത്. എല്ലാവരുടെയും അടുക്കളയിലും ലഭ്യമായ സാധനങ്ങള്‍ തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്ന് ഹാര്‍ലണ്ട് പറഞ്ഞെങ്കിലും മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല.

വെള്ള കോട്ടും കറുത്ത ടൈയും ധരിച്ചു പാചകം ചെയ്യുന്ന ഹാര്‍ലണ്ട് സാന്‍ടെര്‍സിനെ ആളുകള്‍ ‘കേണല്‍’ എന്ന് ഇരട്ടപ്പെരില്‍ വിളിക്കാന്‍ തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഇതിനെ പ്രോത്സാഹിപ്പിച്ചും, ഹാര്‍ലണ്ട് തന്റെ പുതിയ ബിസിനസ് തന്ത്രം മെനഞ്ഞു. പേപ്പര്‍ ബക്കറ്റില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയതോടെ, ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനും, അങ്ങനെ ലാഭകരമായ കണക്കുകളോടെ, കെ.എഫ്.സി ഒരു ബ്രാന്‍ഡ് ആയി മാറുവാനും തുടങ്ങി.

ഗ്യാസ് സ്റ്റേഷന്‍ ബിസിനസ് അവസാനിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞ ഹാര്‍ലണ്ട് തന്റെ സ്‌പെഷ്യല്‍ വിഭവം മറ്റു ഹോട്ടലുകളില്‍ കൂടിയും വില്‍ക്കുവാന്‍ തുടങ്ങി. ഇങ്ങനെ വില്‍ക്കുന്നതിന് ഒരു ചിക്കന് 5 അമേരിക്കന്‍ സെന്റ് ആയിരുന്നു വില. ഇതര ഔട്ട്ലെറ്റുകളില്‍ കൂടി തന്റെ സ്‌പെഷ്യല്‍ വിഭവം ബിസിനസ് ചെയ്യുന്നത് ഹാര്‍ലണ്ടിനു ആദായകരമായിരുന്നു. 1963 ആയപ്പോഴേക്കും 600 ഔട്ട്ലെറ്റുകളോടു കൂടി കെ.എഫ്.സി, അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായി മാറി.

ഒരു വര്‍ഷത്തിനു ശേഷം തനിക്ക് വിശ്രമിക്കാറായി എന്ന് 74 വയസ്സുകാരനായ ഹാര്‍ലണ്ടിനു തോന്നി തുടങ്ങിയിരുന്നു. അങ്ങനെ 2 മില്യണ്‍ അമേരിക്കന്‍ ഡോളറിന് കെ.എഫ്.സി കൈമാറ്റം ചെയ്യപ്പെട്ടു. ആജീവനാന്ത കാലം ഹാര്‍ലണ്ട് സാന്‍ടെര്‍സിനു മികച്ച ശമ്പളം ഉറപ്പാക്കിയ കരാറില്‍ ആയിരുന്നു ഈ കൈമാറ്റം നടന്നത്. കെ.എഫ്.സിയുടെ ഗുണനിലവാരത്തെക്കുറിച്ച് അന്തിമമായ തീരുമാനം എടുക്കാനുള്ള അധികാരം ഹാര്‍ലണ്ടിനു കരാര്‍ പ്രകാരം ലഭിച്ചിരുന്നു. 1980ല്‍ ഹാര്‍ലണ്ട് മരിക്കുമ്പോള്‍ കെ.എഫ്.സി ക്ക് ലോകമെമ്പാടും 48 രാജ്യങ്ങളിലായി 6000ല്‍ പരം ഔട്ട്ലെറ്റുകള്‍ ഉണ്ടായിരുന്നു.

1986ല്‍ പെപ്‌സി കോ 850 അമേരിക്കന്‍ ഡോളര്‍ നല്‍കി കെ.എഫ്.സി സ്വന്തമാക്കി. ഇപ്പോള്‍ ലോകമെമ്പാടുമായി 20000 ലധികം ഔട്ട്ലെറ്റുകളില്‍ നിന്നും പ്രതി വര്‍ഷം കുറഞ്ഞത് 1.2 ഡോളര്‍ ലാഭവുമായി കെ.എഫ്.സി ജൈത്രയാത്ര തുടരുന്നു. കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ എന്നാണ് പേരെങ്കിലും, വെജിറ്റേറിയന്‍ ഭക്ഷണവും, മറ്റു പല തരത്തിലുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്.

Top