കുഞ്ഞിന് മുലപ്പാല്‍ പാല്‍ നല്‍കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കുമുണ്ട് ഗുണങ്ങള്‍. കുഞ്ഞിനു കുറച്ചു നാള്‍ മാത്രമേ മുലപ്പാല്‍ കൊടുക്കാന്‍ കഴിഞ്ഞു എങ്കിലും കുഞ്ഞിന്‍റെ രോഗ പ്രതിരോധ ശേഷിക്ക് മുലപ്പാല്‍ ഗുണകരമായിരിക്കും എനാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
* കുഞ്ഞുങ്ങളെ ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ (ആന്‍റിബോഡികള്‍) മുലപ്പാലിലുണ്ട്.
ആറ് മാസമെങ്കിലും മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പിന്നീട് വയറിളക്കം, ശ്വാസകോശ രോഗങ്ങള്‍, ചെവിയില്‍ പഴുപ്പ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത്തരം കുഞ്ഞുങ്ങളില്‍ ശിശുമരണ നിരക്കിനുള്ള സാധ്യത 21 ശതമാനം കൂടുതലാണ്.
* തന്നെ മുലപ്പാല്‍ കഴിക്കാത്ത കുഞ്ഞുങ്ങളില്‍ സഡന്‍ ഇന്‍ഫന്‍റ് ഡെത്ത് സിന്‍ഡ്രോം എന്ന അപായകരമായ അവസ്ഥ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രമേഹം, ലിംഫോമ, രക്താര്‍ബ്ബുദം, അമിതഭാരം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ആസ്ത്മ എന്നിവയും കൂടുതലായി കണ്ടുവരുന്നു.
എന്നാല്‍ കുഞ്ഞു വലുതാകുന്നു. അമ്മ ജോലിക്കു പോകുന്നു ഇന്നലെ വരെ മുലപ്പാല്‍ കുടിച്ച കുഞ്ഞിനെ വിട്ടുമാറുമ്പോള്‍ പാല്‍ കുപ്പിയില്‍ കൊടുത്താല്‍ കുടിക്കുമോ? പാല്‍ കുടിച്ചില്ലേല്‍ കുഞ്ഞിന് എന്തു കൊടുക്കും? ഇങ്ങനെ സംശയിക്കുന്നവര്‍ക്കായി ഇതാ ചില സിംപിള്‍ ടിപ്സ്.
1. ഞാലിപൂവൻ പഴം
എളുപ്പം ദഹിക്കുകയും പോഷകസമൃദ്ധവുമാണ് ഞാലിപൂവൻ പഴം. കഴിയുമെങ്കിൽ നടുവിലെ കുരുഭാഗം ഒഴിവാക്കി ഞെരടി നൽകിയാൽ നന്ന്. കുഞ്ഞിന് ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകൾ ഉള്ളപ്പോൾ പഴം കൊടുക്കാതിരിക്കുന്നത് നന്ന്.
2. പഴച്ചാറുകൾ
കഴിവതും സീസണലായിട്ടുളള പഴച്ചാറുകൾ നൽകുക. ഒാറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. മുന്തിരി പോലുള്ള ഫലവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി മാത്രമേ ഉപയോഗിക്കാവൂ. ആപ്പിളിന്റെ തെലി കളഞ്ഞ് മാർദവമായ ഭാഗം സ്പൂൺവച്ച് ഇളക്കി കൊടുക്കാവുന്നതാണ്.
3. കുറുക്കുകൾ
നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതിൽ പനംകൽക്കണ്ടമോ കൽക്കണ്ടമോ ചേർത്ത് കുറുക്കും തയ്യാറാക്കാം. പഞ്ചസാര കഴിവതും ഒഴിവാക്കുക. മലബന്ധമുളള കുട്ടികൾക്കാണെങ്കിൽ ഇതിൽ അൽപം നെയ്യ് ചേർത്തു നൽകാവുന്നതാണ്. പുറത്തു നിന്നുള്ള പാക്കറ്റ് വാങ്ങുന്നതിനെക്കാൾ നല്ലത് നേന്ത്രക്കായ വീട്ടിൽ തന്നെ ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ്.
പഞ്ഞപ്പുൽ (കൂരവ്) കുതിർത്ത് അരച്ച് അതിന്റെ തെളി ഊറ്റുക. രണ്ടുമൂന്നു തവണ വെളളമൊഴിച്ചു തെളിയൂറ്റുമ്പോൾ അടിയുന്ന മാവ് വീണ്ടും അൽപം വെളളവും ചക്കരയോ പനംകൽക്കണ്ടമോ ചേർത്ത് കുറുക്കുക.
4. കിഴങ്ങുകൾ
ഉരുളക്കിഴങ്ങ്, ക്യാരറ്റ് പോലുളള കിഴങ്ങുകൾ ഉപ്പിട്ടു പുഴുങ്ങി ഉടച്ചു നൽകാവുന്നതാണ്.