ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ അപകടം; ഒരാള്‍ കൊല്ലപ്പെട്ടു

ഡെറാഡൂണ്‍: വഡോധരയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോകവെ ഹെലികോപ്റ്റര്‍ അപകടത്തിലായി ഒരാള്‍ മരിച്ചു. ഹെലികോപ്റ്റര്‍ എഞ്ചിനീയറായ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട ഹെലികോപറ്ററില്‍ നിന്നും പുറത്ത് ചാടവേ കോപ്റ്ററിന്റെ പങ്ക തട്ടിയായിരുന്നു മരണം.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് അഞ്ച് യാത്രക്കാര്‍ സുരക്ഷിതരാണ്.

ഇന്നു രാവിലെ 7.45 ഓടെയായിരുന്നു അപകടം. മുംബൈ ആസ്ഥാനമായുള്ള ക്രെസ്റ്റല്‍ എവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്താ വെസ്റ്റ്‌ലാന്‍ഡ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ഹരിദ്വാര്‍ സന്ദര്‍ശനത്തിന് വന്ന കുടുംബമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത.്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top