കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹിന്ദു ഐക്യ വേദി

കൊച്ചി: കേരളത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ടു നയിക്കുന്നതും ഞങ്ങളാണ് എന്ന് അവകാശപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹിന്ദു ഐക്യ വേദി സംസ്ഥന പ്രസിഡന്റ് ശശികല ടീച്ചര്‍. എറണാകുളം കലൂര്‍ പാവക്കുളത്ത് നവ മാദ്ധ്യമ കൂട്ടായ്മയായ സമന്വയം 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വെന്റിലേറ്ററില്‍ കിടക്കുന്ന അവസ്ഥയാണ്. ചില അവയവങ്ങളുടെ നേരിയ ചലനം മാത്രമേ ഇപ്പോഴുളളൂവെന്നും അവര്‍ പറഞ്ഞു. ഭാരതത്തിന്റെ ഭാഗമല്ല എന്ന് പ്രഖ്യാപിക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ ഈ മണ്ണില്‍ വല്ലാത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. മാദ്ധ്യമ രംഗത്ത് ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നു. മഠത്തില്‍ കന്യാസ്ത്രീകള്‍ മരിക്കുമ്പോള്‍ പ്രതികരണ തൊഴിലാളികള്‍ അവധിയില്‍ പ്രവേശിക്കുകയാണെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.

Top