സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഹൈക്കോടതി ജഡ്ജി ശങ്കരന് കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ വിജിലന്‍സ് അന്വേഷിക്കും

K.T-Sankaran

കൊച്ചി: കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലില്‍ ജസ്റ്റിസ് കെടി ശങ്കര്‍ കുടുങ്ങുമോ? കെടി ശങ്കരന്റെ മൊഴി എടുക്കാന്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഹൈക്കോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്.

കേസ് വിജിലന്‍സ് അന്വേഷിക്കുന്നതായിരിക്കും. അന്വേഷണസംഘം ഇന്ന് അഭിഭാഷകരുടെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും മൊഴി രേഖപ്പെടുത്തും. ജഡ്ജിയില്‍ നിന്ന് മൊഴിയെടുക്കാനായി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സമീപിച്ച് അനുമതി തേടാനും തീരുമാനമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി ശശിധരനാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണം.

Top