കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ ഗണേഷ് കുമാര്‍ ഉടന്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പത്തു ദിവസം വരെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഗണേഷ് കുമാറിനെതിരായ കേസ്. കേസില്‍ എഫ്.ഐ.ആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി കേസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗണേഷിന് സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതു നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതാണിപ്പോള്‍ നീക്കിയിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക