കൊച്ചി: കേരളത്തിൽ തമ്മിലടി മൂത്ത് തകർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനയായ കോൺഗ്രസിനെ നവീകരിക്കാൻ ” ഉന്നതാധികാര സമതി’ രൂപീകരിച്ചിരുന്നു. അതിനു ശേഷം കോൺഗ്രസ് എം.എൽ.എ വരെ ബലാൽസംഗ കേസിൽ അറസ്റ്റിലുമായി. ഇപ്പോൾ പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് അതുപോലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലുണ്ടായ പ്രതിച്ഛായാ നഷ്ടം വീണ്ടെടുക്കുന്നതിന് മലയാള സിനിമയ്ക്ക് ഉന്നതാധികാര സമിതി വരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകള്‍ ചേര്‍ന്നാണ് ഉന്നതാധികാര സമിതി രൂപീകരിക്കുന്നത്.
കൊച്ചിയില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഈ സംഘടനകളില്‍ നിന്നെല്ലാമുള്ള മൂന്ന് പേര്‍ വീതം ഉന്നതാധികാര സമിയിലുണ്ടാകും. നടി ആക്രമിക്കപ്പെട്ട സംഭവവും ഹണീ ബീ 2 എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ കേസും സിനിമയ്ക്ക് പ്രതിച്ഛായ നഷ്ടം വരുത്തിയെന്നാണ് വിലയിരുത്തല്‍.ഇത് തീയറ്ററിലെ കളക്ഷനെയും ബാധിച്ചു.
പ്രതികൂല സാഹചര്യം ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ക്ക് കൂടി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനെ മറികടക്കാനാണ് പുതിയ നീക്കം.


