ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം.സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാൻ കോണ്‍ഗ്രസ്

ധരംശാല: ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 സീറ്റില്‍ ബിജെപിയും 32 സീറ്റില്‍ കോൺഗ്രസും ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ബി ജെ പിയായിരുന്നു മുന്നില്‍ നിന്നിരുന്നത്. പിന്നീട് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ ഹിമാചലിലെ കോണ്‍ഗ്രസ് എം എല്‍ എമാരായ പവന്‍ കുമാര്‍ കാജലും ലഖ്വിന്ദര്‍ സിങ് റാണ എന്നിവര്‍ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു

ഹിമാചല്‍ പ്രദേശ് സീറ്റ് നിലയില്‍ ഭൂരിപക്ഷം മാറി മറിയുമ്പോഴും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി ബിജെപി. ഇതിനായുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ക്യാമ്പില്‍ തുടങ്ങിയിട്ടുണ്ട്. തൂക്കുമന്ത്രിസഭയായിരിക്കും അധികാരത്തിലേക്കെത്തുക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ക്യാമ്പിന്റെ നീക്കം.ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹിമാചലില്‍ 29 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 36സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 3 സീറ്റുകളില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം തുടങ്ങി. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ഭയന്നാണ് കോൺഗ്രസ് നീക്കം.എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.

Top