ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നില്‍. 16 മണ്ഡലങ്ങളില്‍ ബിജെപിയും 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നില്‍. രണ്ടിടത്ത് മറ്റു കക്ഷികള്‍ ലീഡ് ചെയ്യുന്നു.
ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സൂചന.
കോണ്‍ഗ്രസും ബി.ജെ.പി.യും ഹിമാചലില്‍ ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പി.യ്‌ക്കൊപ്പമാണ്. 55 വരെ സീറ്റുകള്‍ ബി.ജെ.പി. നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍.
337 സ്ഥാനാര്‍ഥികളാണ് ആകെ മത്സരിക്കുന്നത്. ഇതില്‍ 62 സിറ്റിങ് എം.എല്‍.എ.മാരുമുണ്ട്.
നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്.