സൂപ്പര്‍ സിനിമ താരത്തിന് എച്ച്.ഐ.വി!..നടിമാര്‍ അങ്കലാപ്പില്‍

ലോസ് :ഹോളീവുഡ് സിനിമ ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുന്ന ഒരു എച്ച്.ഐ.വി വാര്‍ത്ത പുറത്തു വന്നതിനേത്തുടര്‍ന്ന് നടിമാര്‍ ആശങ്കയില്‍ .. ഹോളീവുഡിലെ ഒരു സൂപ്പര്‍ താരത്തിന് എച്ച്.ഐ.വി അണുണബാധയുണ്ടെന്നതാണ് വാര്‍ത്ത . ഹോളീവുഡിലെ നിരവധി നായികമാരുടെയും മോഡലുകളുടെയും കാമുകനായിരുന്ന ഇയാളുടെ കുത്തഴിഞ്ഞ ലൈംഗിക ബന്ധമാണ് രോഗബാധയ്ക്ക് കാരണമത്ര !…
രോഗബാധയെ തുടര്‍ന്ന് നടന്‍ തന്റെ മുന്‍ കാമുകിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ടിവി താരങ്ങള്‍, പ്രമുഖ മോഡലുകള്‍, ഓസ്‌കാര്‍ അവാര്‍ഡ് നേടിയ അഭിനേത്രി, ഹോളീവുഡിലെ പ്രമുഖ വനിത തുടങ്ങിയ നിരവധി പേരുമായി ഇദ്ദേഹം ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു.hivഇവരില്‍ ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഹോളീവുഡിലെ നിരവധി നടിമാരും മോഡലുകളും ആശങ്കയിലാണെന്നാണ് വിവരം. രോഗം ആരില്‍ നിന്നാണ് പകര്‍ന്നതെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്‍.
രോഗബാധയെ കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാണെങ്കിലും സിനിമ കരിയറിനെ ബാധിക്കുമെന്ന ഭയം നടനെ അലട്ടുന്നുണ്ട്. മാത്രമല്ല താനാരണെന്ന് വെളിപ്പെടുത്തിയാല്‍ മുന്‍ കാമുകിമാര്‍ നിയമനടപടിയുമായി മുന്നോട്ട് വരാനും സാധ്യതയുണ്ട്.

Top