ഹൈദ്രബാദ് : എച്ച്.ഐ .വി ബാധിതനായ കള്ളന്‍ 300 സ്ത്രീകളുമായി ബന്ധപ്പെട്ടു. ആന്ധ്രയിലെ മല്‍കാജ് ഗിരിയിലാണ് സംഭവം. മാലമോഷണക്കേസില്‍ പിടിയിലായ കള്ളനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ എച്ച് ഐ വി ബാധിതനാണെന്നും അതു തിരിച്ചറിഞ്ഞതു മുതല്‍ പ്രതികാര ഭാവത്തില്‍ മുന്നൂറോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അതില്‍ വീട്ടമ്മമാര്‍ മുതല്‍ തെരുവുവേശ്യകള്‍ വരെയുണ്ടെന്നും ഇയാള്‍ പറഞ്ഞത്. ഇയാളുടെ വെളിപ്പെടുത്തല്‍ കേട്ട് അമ്ബരന്നുപോയി പൊലീസ്. ഉപ്പലിലെ സെവന്‍ ഹില്‍സ് കോളനിയിലെ താമസക്കാരനായ സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് മാലമോഷണത്തിനു കേസ് ഫയല്‍ ചെയ്തത്.
അടുത്തിടെ എന്‍ജിനീയര്‍ ഭാര്യയുമൊത്ത് അവധിക്കു പോയിരുന്നു. ആ സമയത്ത് വീടിന്റെ താക്കോള്‍ ഒരു സുഹൃത്തിനു കൊടുത്തിട്ടു പോയി. സുഹൃത്ത് മറ്റുള്ളവരുമായി ചേര്‍ന്ന് ഒരു ദിവസം ഈ വീട്ടില്‍ മദ്യപിച്ചിരുന്നു. മദ്യപാന സദസ്സില്‍ ഓട്ടോ ഡ്രൈവറുമുണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിലായ തക്കത്തിന് ഇയാള്‍ അഞ്ചു പവന്‍ വരുന്ന മാല വീട്ടില്‍ നിന്നു മോഷ്ടിക്കുകയായിരുന്നു. തിരിച്ചെത്തിയ സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ മാല മോഷണത്തിനു പരാതി കൊടുത്തു. തുടര്‍ന്ന് പൊലീസ് അന്നു പാര്‍ട്ടിക്കെത്തിയ എല്ലാവരെയും വിളിപ്പിച്ചു. ഇവരെ ചോദ്യം ചെയ്ത വേളയിലാണ് കള്ളനെ പിടികൂടിയതും അയാളുടെ ഞെട്ടിക്കുന്ന പ്രവൃത്തികള്‍ പുറത്തായതും. പ്രതിയെ മോഷണത്തിനു റിമാന്‍ഡ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ലിസ്റ്റ് എടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത് എങ്ങനെയെന്ന ചിന്തയിലാണ് പൊലീസ്. ഈ മുന്നൂറോളം സ്ത്രീകളില്‍ നിന്ന് അവരുടെ പങ്കാളികള്‍ക്കും ഇതിനകം രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന് പൊലീസ് ഭയക്കുന്നു. രോഗം കൂടുതല്‍ പകരുന്നതിനു മുന്‍പ് രക്ഷാമാര്‍ഗം ഒരുക്കുകയാണ് പൊലീസ്.