ആലുവ:
മുനമ്പത്തെ സ്വകാര്യ ഹോംസ്റ്റെയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.നീണ്ടൂര്‍ മുനമ്പം പതിശേരി വീട്ടില്‍ രോഹിത് (രോഹിത് സജീവ് 24 ) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2019 ഒക്ടോബറിലാണ് സംഭവം. പെണ്‍കുട്ടിയെ രണ്ട് സ്ത്രീ സുഹൃത്തുക്കള്‍ ചെറായി ബീച്ചില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഹോം സ്റ്റെയിലെത്തിച്ചു. തുടര്‍ന്ന് കാത്ത് നിന്ന യുവാക്കള്‍ റൂമിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഒരുപെണ്‍ സുഹൃത്ത് ഉള്‍പ്പെടെ 4 പേരെയാണ് പിടികൂടിയത്.
ഒളിവിലായിരുന്ന ഇയാളെ ഇരുമ്പനത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജില്ലാപൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി ബൈജു കുമാര്‍, ഞാറക്കല്‍ എസ് ഐ കെ.എസ്.സുനില്‍കുമാര്‍, മുനമ്പം എ എസ് ഐ ശിവദാസ്, പുത്തന്‍വേലിക്കര എ എസ് ഐ ബിജു, പറവൂര്‍ സി പി ഒ ശരത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


