ശാരീരികമായി ലിംഗമാറ്റം നടത്തിയവര്‍ക്ക് മാത്രമേ പദവി നല്‍കൂ; സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരല്ലെന്ന് സുപ്രീംകോടതി

third-gender

ദില്ലി: ശാരീരികമായി ലിംഗമാറ്റം നടത്തിയവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളൂവെന്ന് സുപ്രീംകോടതി. സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികള്‍ സംവരണത്തിന് അര്‍ഹരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരുടെ ഗണത്തില്‍ വരില്ലെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ചില സംഘടനകളും സ്വവര്‍ഗ്ഗാനുരാഗികളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. മൂന്നാം ലിംഗക്കാരെ പോലെതന്നെ ശാരീരകമായ പോരായ്മകളാണ് തങ്ങളുടേതെന്നുമായിരുന്നു സ്വവര്‍ഗ്ഗാനുരാഗികളുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ എന്നീ വിഭാഗങ്ങലെ ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് നിരീക്ഷണം.

Top