പാമൊലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി

supreme-court-india

ദില്ലി: പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ വിചാരണ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പാമൊലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പി ജെ തോമസ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹര്‍ജി.

കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ എന്നിവരും ഹര്‍ജി നല്‍കിയവരില്‍ പെടുന്നു.

Top