ജഗന്‍മോഹന്‍ റെഡ്ഡിയുടെ പദയാത്രയ്ക്കിടെ തേനീച്ച ആക്രമണം

വെസ്റ്റ് ഗോദാവരി: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയുടെ പദയാത്രയ്ക്കിടെ തേനീച്ച ആക്രമണം. പത്തോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനായി സംസ്ഥാനത്തുടനീളം നടത്തുന്ന പദയാത്ര വെസ്റ്റ് ഗോദാവരി ജില്ലയിലെ കാനൂരു ക്രോസ് റോഡ്സില്‍ എത്തിയപ്പോഴാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ജഗന്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ജഗന് സുരക്ഷാ കവചം ഒരുക്കിയ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. തൂവാലകളും പാര്‍ട്ടി കൊടികളും ഉപയോഗിച്ച് തേനീച്ചകളെ പ്രവര്‍ത്തകര്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പദയാത്ര കാനൂരിലെത്തിയപ്പോള്‍ തേനീച്ചകളുടെ വലിയൊരു കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നവംബറിലാണ് ആറു മാസം നീണ്ടുനില്‍ക്കുന്ന പദയാത്രയ്ക്ക് ആന്ധ്രയിലെ പ്രതിപക്ഷ നേതാവായ ജഗന്‍ തുടക്കമിട്ടത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പദയാത്ര. ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ അറിയുന്നതിന് സംസ്ഥാനത്തെ 13 ജില്ലകളിലായി 3,000 കിലോമീറ്റര്‍ പദയാത്ര നടത്തുമെന്നാണ് ജഗന്‍ പറഞ്ഞത്. ഇതിനോടകം 2,200 കിലോമീറ്റര്‍ പദയാത്ര പൂര്‍ത്തിയായിട്ടുണ്ട്.

Top