രതീമൂർച്ഛ അഭിനയിച്ചു കാണിക്കണം; ആ ശബ്ദമുണ്ടാക്കണം: പൊട്ടിക്കരഞ്ഞ് ആ നടി ഇറങ്ങിയോടി

സിനിമാ ഡെസ്‌ക്

മുംബൈ: അഭിനയിക്കാൻ ചാൻസ് തേടിയെത്തിയ നടിയോട് സംവിധായകൻ ആവശ്യപ്പെട്ടത് രതിമൂർച്ച നേടുന്നത് അഭിനയിച്ചു കാണിക്കാൻ. അതിനു തന്റെ സഹായമുണ്ടാകുമെന്നു വ്യക്തമാക്കിയ സംവിധായകൻ, ആ സമയത്തെ ശബ്ദം പുറപ്പെടുവിക്കാൻ നടിയോട് ആവശ്യപ്പെടുകയും ചെയ്തു. ജൂലി 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ടിവി ഷോയിൽ തന്റെ സുഹൃത്തായ നടിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി റായ് ലക്ഷ്മി.
റായ് ലക്ഷ്മിയുടെ ജൂലി 2 സിനിമയിൽ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പരാമർശമുണ്ടെന്ന് ബോളിവുഡ് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ ടീസറിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.സിനിമയിൽ കാസ്റ്റിങ് കൗച്ചുകൾ ഉണ്ടെന്നും എന്നാൽ ഇന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉൾപ്പടെ പല പെൺകുട്ടികളും ഇത്തരം അക്രമങ്ങൾക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഓഡിഷനിടയിൽ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്ന കഥയും റായി ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. റായി പറഞ്ഞു.

പെൺകുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.

ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരും. സംവിധായകൻ അറിയാത്ത ആളുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും റായി പറഞ്ഞു.

Top