കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു!9 പേരെ രക്ഷപെടുത്തി..

കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ ഒമ്പതുപേരെയും എല്ലാ രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത്. ഉച്ചക്ക് 1:30ഓടെയാണ് സംഭവം നടന്നത്. ഒമ്പതുപേരെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിമാട്‍കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത് .

അപകടം ആദ്യമറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തുന്നുണ്ട്. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് തകര്‍ന്നുവീണത്. തുടര്‍ച്ചയായുള്ള മഴയാണോ ബലക്ഷയം മൂലമാണോ കെട്ടിടം തകരാന്‍ കാരണമായതെന്ന് വ്യക്തമല്ല. മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് വീണ്ടും പണി പുനരാരംഭിക്കുകയായിരുന്നതിനിടയിലാണ് അപകടമുണ്ടായത്.കോണ്‍ക്രീറ്റ് ചുമരുകള്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ് കെട്ടിടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top