മനുഷ്യനിര്‍മിതമായ കൃത്രിമ ദ്വീപുകളൊരുക്കി ആക്രമിക്കാന്‍ കിം ജോങ് ഉന്‍ യുദ്ധമുന്നൊരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കി ഉത്തരകൊറിയ

ആക്രമണങ്ങള്‍ നേരിടാനുള്ള സജ്ജീകരങ്ങള്‍ക്കായി കൃതിമ ദ്വീപ് ഒരുക്കി കൊറിയ. ആയുധങ്ങളും സേനകളെയും എവിടെ നിന്ന് ആക്രമിക്കണമെന്നും വ്യക്തമായ ധാരണഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ദ്വീപുകളുടെ നിര്‍മാണം. ഇതിലൂടെ ആക്രമണം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ നടത്തിയിരിക്കുന്നു.കൂടുതല്‍ ദ്വീപുകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നുമാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യങ്ങളുടെ സുരക്ഷക്കായിട്ടാണ് സാധാരണ കൃത്രിമ ദ്വീപുകളുടെ നിര്‍മാണം. പ്യേങ്!യാങ്ങില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുന്നത്. അത്യാധുനിക മിസൈലുകള്‍ സുരക്ഷിതമായി തൊടുക്കാന്‍ സാധിക്കുന്ന വിക്ഷേപണതറകളായാണ് ഈ ദ്വീപുകളെ ഉത്തരകൊറിയ ഉപയോഗിക്കാനുള്ള സാധ്യത. ഈ ദ്വീപുകള്‍ പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൈന നിര്‍മിച്ചിട്ടുള്ള ദ്വീപുകള്‍ക്ക് സമാനമായാണ് ഉത്തരകൊറിയയും കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നത്. മലേഷ്യ, ഫിലിപ്പെന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം തുടങ്ങി രാജ്യങ്ങള്‍ക്കും കൃത്രിമ ദ്വീപുകളുണ്ട്. രാജ്യങ്ങളുടെ സുരക്ഷക്കായിട്ടാണ് സാധാരണ കൃത്രിമ ദ്വീപുകളുടെ നിര്‍മാണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കിം ജോങ് ഉന്നും കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രൂപത്തിലും വലിപ്പത്തിലുമാണ് ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ വരെ സൗകര്യമുള്ള ഇടങ്ങളാണ് ഈ ദ്വീപുകളെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ് .

Top