ഗ്രഹപ്രവേശന ചടങ്ങ് നടക്കവെ പാചകം ചെയ്യുന്ന സ്ഥലത്തുനിന്ന് തീ പടര്‍ന്നു; കുട്ടികളടക്കം 38 പേര്‍ മരിച്ചു

houce-warming

ടോമാസിന: ഗ്രഹപ്രവേശന ചടങ്ങില്‍ പുതിയ വീട് മരണവീടായി മാറി. ചടങ്ങിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 38പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനാറുപേര്‍ കുട്ടികളാണ്. ഭക്ഷണം പാചകം ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് വീട്ടിലേക്ക് തീ പടര്‍ന്നത്.

മഡഗാസ്‌കറിലെ ഇകലാമാവോനി ജില്ലയിലെ അംബലാവാറ്റോ ഗ്രാമത്തിലാണ് സംഭവം. ഗ്രഹപ്രവേശന ചടങ്ങുകള്‍ക്കായി എത്തിയവര്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 39 ഓളം ആളുകളായിരുന്നു ചടങ്ങിനായി എത്തിയിരുന്നത്. പുറത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും വീടിന്റെ വാതില്‍ തുറക്കാന്‍ സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top