കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച തലശ്ശേരി സ്വദേശിനി ഹസ്ന മാപ്പ് പറഞ്ഞു. തെറ്റു പറ്റിപ്പോയതാണെന്നും , അറിയാതെ പറഞ്ഞതാണെന്നുമാണ് ഹസ്ന വീഡിയോയിൽ പറഞ്ഞത് .എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു.ആ വീഡിയോ എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്.ഞാൻ ഇന്ത്യയിൽ ജനിച്ചതാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല എന്നും ഹസ്ന പറയുന്നു .
തന്റെ അനുവാദം ഇല്ലാതെ ആരോ പ്രചരിപ്പിച്ചതാണ് വീഡിയോയെന്നും എല്ലാവരും തനിക്ക് മാപ്പ് നൽകണമെന്നുമാണ് യുവതി പറയുന്നത് . വീട്ടിൽ ഫാമിലിയുമായി ഒരു കളി കളിച്ചതാണെന്നും അത് പുറത്താകുമെന്ന് കരുതിയില്ല . ഇത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും യുവതി പറയുന്നു .പ്രധാനമന്ത്രിയെ ചീത്തവിളിച്ച് കൊണ്ട് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടത്തി എന്നാരോപിച്ച് ഹസ്‌നക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മാപ്പ് അപേക്ഷയുമായി യുവതി മുന്നോട്ട് വന്നത് .
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ കുപ്രചാരണമാണ് ചിലർ നടത്തുന്നത്. മുഴുവൻ മുസ്ലീങ്ങളും രാജ്യത്തുനിന്ന് പുറത്തുപോകണമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും കുപ്രചാരണം മുസ്ലിം കുടുംബങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഇതിന്റെ പേരിൽ പുലിവാലു പിടിച്ച ഒരു വീട്ടമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.നേരത്തെ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രതികരിച്ച ഈ വീട്ടമ്മയുടെ വീഡിയോയിൽ പ്രധാനമന്ത്രി നര്രേന്ദമോദിയും അമിത്ഷായെ അധിക്ഷേപിക്കുന്ന വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇതോടെ മണിക്കുറുകൾക്കുള്ളിൽ തന്നെ ആദ്യ വീഡിയോ നിഷേധിച്ച് വീട്ടമ്മയുടെ അടുത്ത വീഡിയോയും എത്തി.
വീട്ടമ്മയുടെ വീഡിയോ ഇങ്ങനെയാണ് :
‘ഞാൻ എല്ലാവരോടും ആയിട്ട്, ഈ ഇന്ത്യാരാജ്യത്തിന്റെ മൊത്തം ജനങ്ങളോടായിട്ട് പറയുകയാണ്. ഞാൻ ഇന്ത്യയിൽ ജനിച്ചതാണ്. ഞാൻ ഇന്ത്യയിലാണ് വളർന്നത്. അത് അഭിമാനത്തോടെ പറയാൻ കഴിയും. പക്ഷേ ഇത് എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിയുമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു. അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്.
അതുകൊണ്ട് ദയവുചെയ്്ത്, ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല. തെറ്റിദ്ധരിച്ച് അതിലെ വാക്കുകൾ പലതും മാറിയിട്ടുണ്ട്. ഇത് എങ്ങനെയാണ് പുറത്തുപോയത് എന്ന് അറിയില്ല. എന്റെ അനുവാദമില്ലാതെ ഈ വീഡിയോ വൈറലാക്കിയ ആരായാലും ഞാൻ അതിന്റെ പിന്നാലെ കേസിന് പോകും. ( കൈകൂപ്പുന്നു) അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ആരും എന്നെ തെറ്റിദ്ധരിക്കരുത്. ഈ രാജ്യത്തിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നവരോട് ഞാൻ അങ്ങനെ പറയില്ല.ദയവ് ചെയ്ത് ഈ വീഡിയോ എത്രും വേഗം നിങ്ങൾ ഒക്കെ ഷെയർ ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
നേരത്തെ പ്രചരിച്ച വീഡിയോയിൽ അതി രൂക്ഷമായിട്ടായിരുന്നു വീട്ടമ്മ പ്രതികരിച്ചത്. എന്റെ മുസ്ലീ സഹോദരി സഹോദരന്മാരോട് ഒരു ചോദ്യം എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും വീട്ടമ്മ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ മക്കളും മാപ്പിളയും അന്യനാട്ടിൽനിന്ന് നയിച്ച സമ്പാദിച്ച് സ്വത്ത് ഒരുത്തനും വിട്ടുകൊടുക്കാൻ പാടില്ല. തുടർന്നാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ഇരിക്കുന്ന നായിൻെമോന് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് അവർ രൂക്ഷമായി പ്രതികരിക്കുന്നത്. തുടർന്ന് അമിത്ഷാക്കെതിരെയും അധിക്ഷേപിക്കുന്ന പ്രതികരണമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്