
വാട്‌സാപില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സാവകാശം അനുവദിച്ചു. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഫീച്ചറിനാണ് വാട്‌സാപ് അപ്‌ഡേഷന്‍ വരുത്തിയിരിക്കുന്നത്. ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ 68 മിനിറ്റും 16 സെക്കന്‍ഡും സമയമുണ്ട്.
അറിയാതെ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇത്രയും സാവകാശം ലഭിക്കും. നിലവിലെ വേര്‍ഷനില്‍ സന്ദേശമയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യണമായിരുന്നു. ബീറ്റ യുസേഴ്‌സിനു മാത്രമാണ് അപ്‌ഡേഷന്‍ ലഭ്യമായിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അധികം വൈകാതെ എല്ലാ വാട്ട്‌സ് ആപ് യൂസേഴ്‌സിനും അപ്‌ഡേഷനെത്തിക്കുമെന്ന് വാട്ട്‌സ് ആപ് അറിയിച്ചു. പുതുമയുള്ള ഇമോജികളും വാട്‌സ് ആപ് കൊണ്ടുവന്നിട്ടുണ്ട്.
Tags: Whatsapp