ഈ വര്‍ഷം അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് കാണാതാകും; പരിഹാരമായി ചെയ്യേണ്ടത് ഇവ

വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, 2017 അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ നിന്നും ചിലപ്പോള്‍ വാട്‌സാപ്പ് കാണാതാകാന്‍ സാധ്യത. തിരഞ്ഞെടുത്ത ചില സ്മാര്‍ട്ട് ഫോണില്‍ നിന്നും വാട്‌സാപ്പിന്റെ സേവനം ഡിസംബര്‍ 31ന് ശേഷം നിര്‍ത്തലാക്കാന്‍ ഉടമസ്ഥരായ ഫേസ്ബുക്ക് തീരുമാനിച്ചു.

ബ്ലാക്‌ബെറി ഒ.എസ്, ബ്ലാക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അതിനുമുമ്പേയുള്ള ഒ.എസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് കമ്പനി സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ഇല്ലാത്തതാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഈ ഫോണുകളില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചില ഫീച്ചറുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുകളില്‍ പറഞ്ഞ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് 4.0, ഐ.ഒ.എസ് 7 ന് ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സാപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിന് ശേഷം നോക്കിയ എസ് 40 യില്‍ വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്പുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിനുശേഷവും വാട്‌സാപ്പ് ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Top