ആറ് കിലോ മീറ്ററിന് 5,352 രൂപ ഈടാക്കി യൂബര്‍; തുക നല്‍കാതെ കാറില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും

മൈസൂര്‍ : ആറ് കീമി ദൂരം സഞ്ചരിച്ച യൂബര്‍ ഈടാക്കിയത് 5,352 രൂപ. മൈസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യൂബര്‍ ബുക്ക് ചെയ്ത ബെംഗലൂരു സ്വദേശിയായ പ്രവീണ്‍ ബിഎസിനാണ് ദുരനുഭവമുണ്ടായത്. തുക മുഴുവൻ നൽകിയില്ലെങ്കിൽ കാറിൽ നിന്ന് ഇറങ്ങാൻ സമ്മതിക്കില്ലെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

യൂബര്‍ അപ്ലിക്കേഷനില്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ ബൂത്തില്‍ നിന്നും ബുധനാഴ്ച്ച വെളുപ്പിന് 3.30 മണിക്കാണ് പ്രവീണ്‍ യൂബര്‍ ബുക്ക് ചെയ്തത്. യാത്രയ്‌ക്കൊടുവില്‍ ബില്ല് ആവശ്യപ്പെട്ടപ്പോള്‍ പ്രവീണ്‍ ഞെട്ടി. 103 രൂപയ്ക്ക് പകരം 5,352 രൂപ നല്‍കാനാണ് പ്രവീണിനോട് ആവശ്യപ്പെട്ടത്. മുമ്പ് യാത്ര ചെയ്തതിന്റെ തുകയാണ് ബാക്കിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ താന്‍ ഒരിക്കലേ ഇതിന് മുമ്പ് യൂബറില്‍ യാത്ര ചെയ്തിട്ടുള്ളൂ എന്ന് പ്രവീണ്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂബറിന്റെ ഓഫിസില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ഡ്രൈവര്‍ ലഭിച്ചത് നിര്‍ദ്ദേശം മുഴുവന്‍ തുകയും ഈടാക്കാതെ പ്രവീണിനെ ഇറങ്ങാന്‍ അനുവദിക്കേണ്ട എന്നായിരുന്നു. പ്രവീണ്‍ തുക നല്‍കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രവീണിന്റെ കയ്യില്‍ നിന്നും 103 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ യൂബര്‍ കെയറില്‍ വീണ്ടും സംസാരിച്ച പ്രകാരം മുഴുവന്‍ തുകയും നല്‍കേണ്ടി വന്നു. ബാക്കിയുള്ള തുക പീന്നീട് പ്രവീണിന് അക്കൗഡില്‍ തിരികെ നല്‍കുകയായിരുന്നു. യൂബറിനെതിരെ പ്രവീണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക തകരാണെന്ന വിശദീകരണമാണ് യൂബര്‍ നല്‍കിയിരിക്കുന്നത്.

Top