വിവാഹ രാത്രിയിൽ വധുവിനെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു!! സ്ത്രീധനം കുറഞ്ഞെന്ന് കാരണം

മുസാഫര്‍നഗര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വടക്കേ ഇന്ത്യയില്‍ നിന്നും അനുദിനം പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലാണ് ആരേയും ഞെട്ടിക്കുന്ന പീഡനം നടന്നത്. വിവാഹദിന രാത്രിയില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സഗം ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനേയും സഹോദരീ ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ ഏഴ് ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു കൂട്ടബലാത്സംഗം. ഇതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആ ഗ്രാമം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ സമയത്ത് ഭര്‍ത്താവും സഹോദരീ ഭര്‍ത്താവും അമിതമായി മദ്യപിച്ചിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top