ദാജമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പല വഴക്കുകളും നടക്കുന്നത് പതിവാണ്. എന്നാല്‍, ഭര്‍ത്താവ് ഭാര്യയ്ക്ക് ദേഷ്യത്തിന്റെ പുറത്ത് ഇങ്ങനെയൊരു പണി കൊടുക്കുന്നത് ആദ്യമാകാം. വാശിക്കാരിയായ ഭാര്യയെ പാഠം പഠിക്കാന്‍ ഭര്‍ത്താവ് ചെയ്തത്, ഭാര്യയുടെ ഫോണ്‍നമ്പറും വിവരങ്ങളും എസ്‌കോര്‍ട്ട് സര്‍വീസ് വെബ്‌സൈറ്റില്‍ പോസ്റ്റുകയാണ് ചെയ്തത്.
ഛത്തീസ്ഗഢിലാണ് സംഭവം നടന്നത്. ലൈംഗികാവശ്യങ്ങള്‍ക്കുവേണ്ടി അപരിചിതരായ പുരുഷന്മാരുടെ ഫോണ്‍ വിളി വരാന്‍ തുടങ്ങിയതോടെ ഭാര്യയ്ക്ക് അങ്കലാപ്പായി. ഇത് തുടര്‍ച്ചയായതോടെ അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഫോണ്‍നമ്പരും മറ്റ് വിശദാംശങ്ങളും ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത കാര്യം വ്യക്തമായത്.
ഐ.പി. അഡ്രസ് ഉപയോഗിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് വ്യക്തമാക്കി. ഭാര്യയെ പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് താനിങ്ങനെ ചെയ്തെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. സ്വന്തം വീട്ടിലെ ടാബാണ് ഇതിനുവേണ്ടി ഇയാള്‍ ഉപയോഗിച്ചതും.
തന്നോട് എപ്പോഴും വഴക്കടിക്കുന്നതുകൊണ്ടാണ് ഭാര്യയെ പാഠം പഠിപ്പിക്കണമെന്ന് വിചാരിച്ചതെന്നും അത് ഇത്രത്തോളം അപകടകരമായ അവസ്ഥയിലെത്തുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, പൊലീസ് ഇയാള്‍ക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ഗുണ്ടൂരില്‍നിന്നും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ 27 വയസ്സുകാരന്‍ തന്റെ മുന്‍കാമുകിയുടെ ചിത്രങ്ങളും നഗ്‌ന വീഡിയോകളുമാണ് പോണ്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് ഇയാള്‍ ഇങ്ങനെ തീര്‍ത്തത്. ഈ കേസിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.