ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ല; ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടം; മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് ശേഷം ഭാര്യയുമായി തര്‍ക്കം പതിവെന്നും പോലീസ്

തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) ആണ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനുശേഷം ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്നു പൊലീസ് പറയുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Read also: ഭാര്യയെ സംശയം; ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്; സംഭവം തൃശൂരില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തുനിന്നു താന്‍ ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പൊലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങള്‍ പറഞ്ഞുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിക്കുശേഷം സുലിയെ ഉണ്ണികൃഷ്ണന്‍ കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഒരു മണിയോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Top