മകനുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ചു; രണ്ടാംഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു; വിരലുകളും അറുത്തു; മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുടി മുറിച്ചു മാറ്റുകയും പല്ലുകള്‍ തകര്‍ക്കുകയും ചെയ്തു

ലഖ്‌നോ: യു.പിയിലെ ബന്‍ഡ ജില്ലയില്‍ കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഛതര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മായാദേവിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ നാലുവിരലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ശിരസ്സ് കുറച്ചകലെ മാറിയാണ് കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അന്‍കൂര്‍ അഗര്‍വാള്‍ പറഞ്ഞു. മൃതദേഹം തിരിച്ചറിയായിരിക്കാനായി മുടി മുറിച്ചു മാറ്റുകയും പല്ലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യ തന്നെ പൊലീസ് മനസിലാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ ഭര്‍ത്താവും മക്കളായ സൂരജ് പ്രകാശും ബ്രിജേഷും അനന്തരവന്‍ ഉദൈബാനും കുറ്റം സമ്മതിച്ചു. രാംകുമാറിന്റെ രണ്ടാംഭാര്യയാണ് മായാദേവി. തന്റെ മകനുമായി മായാദേവിക്ക് പ്രണയബന്ധമുണ്ട് എന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് മായാദേവിയെ നാലുപേരും ചേര്‍ന്ന് ചംറഹാ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിരലുകളും അറുത്തുമാറ്റി. വാഹനവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെടുത്തു.

Top