ഹൈദരാബാദ്: സുഹൃത്തുമായുള്ള വാക്ക് തര്‍ക്കത്തില്‍ ഇന്ത്യക്കാരനു കുത്തേറ്റു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് റൂമിലുണ്ടായിരുന്ന സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. 25കാരനായ സങ്കീര്‍ത്താണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് സങ്കീര്‍ത്തിനൊപ്പം താമസിച്ചിരുന്ന ഇന്ത്യക്കാരനായ സായ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പതിനഞ്ച് ദിവസം മുന്‍പാണ് സന്ദീപ് സങ്കീര്‍ത്തിന്റെ മുറിയില്‍ താമസിക്കാനെത്തുന്നത്. മദ്യപിച്ചെത്തിയ സായി സന്ദീപ് സങ്കീര്‍ത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് മറ്റൊരു റൂം മേറ്റായ പ്രണീത് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാര്‍ക്കു വിവരം ലഭിച്ചത്. സങ്കീര്‍ത്തിനെ ഒപ്പം താമസിച്ചിരുന്നയാള്‍ തിങ്കളാഴ്ച കുത്തിപരിക്കേല്‍പ്പിച്ചെന്ന് യുഎസിലെ സുഹൃത്താണ് വിളിച്ചറിയിച്ചതെന്ന് സങ്കീര്‍ത്തിന്റെ അമ്മാവന്‍ ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് സങ്കീര്‍ത്ത് മരിച്ചതെന്ന് യുഎസിലെ സുഹൃത്തുക്കള്‍ അറിയിച്ചു. ഈയാഴ്ച തന്നെ മൃതദേഹം വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
പഠനത്തിനായി രണ്ടര വര്‍ഷം മുന്‍പാണ് സങ്കീര്‍ത്ത് യുഎസില്‍ പോയത്. എംഎസ് പഠനത്തിനുശേഷം മൂന്നുമാസങ്ങള്‍ക്കുമുന്‍പ് ഓസ്റ്റിനില്‍ ജോലിക്കു കയറിയിരുന്നു. ഈ മാസം ആദ്യമാണ് സന്ദീപ് സങ്കീര്‍ത്തിന്റെ കൂടെ താമസമാരംഭിച്ചത്.