ഹൈദരാബാദ്: പ്രമുഖ ബോളിവുഡ് നടി റിച്ച സക്സേനയെ വ്യഭിചാര കുറ്റം ചുമത്തി ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദി- ബംഗാളി സീരിയല്‍ നടി സുഭ്ര ചാറ്റര്‍ജിയും ലൈംഗിക വ്യാപാരത്തിന് പിടിയിലായി.ഹൈദരാബാദിലെ താജ് ബഞ്ജാര, താജ് ഡക്കാണ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റിലുള്‍പ്പെട്ട ഏജന്റുമാരും ഇടപാടുകാരും ഹോട്ടല്‍ മാനേജര്‍മാരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ബോളിവുഡിലെ കോസ്റ്റിയൂം ഡിസൈനര്‍ ആയ മോണിക് കകാഡിയയുടെ നേതൃത്വത്തിലാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം. കകാഡിയയും പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ചയാണ് രണ്ട് നടിമാരും ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ 6 മാസമായി ഹൈദരാബാദിലെ ഈ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സിനിമ സീരിയല്‍ നടിമാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു. ഹോട്ടലുകളുടെ മാനേജര്‍മാരുടെ ഒത്താശയോടെയായിരുന്നു ഇത്. ഏജന്റുമാര്‍ ഇടപാടുകാരെ ഹോട്ടലില്‍ എത്തിക്കും. വന്‍ തുക ഈടാക്കിയാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ജനാര്‍ദ്ദന്‍ എന്നയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.