ഞാന്‍ ഏത് നിമിഷവും ബലാത്സംഗം ചെയ്യപ്പെടാം… കൊല്ലപ്പെട്ടേക്കാം.സുരക്ഷയ്ക്കായി സുപ്രീംകോടതിയെ സമീപിക്കും; കഠുവ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: താന്‍ ഏത് നിമിഷവും ബലാത്സംഗത്തിനിരയായേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നും മാധ്യമങ്ങളോട് തുറന്നുപറഞ്ഞ് കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നും കഠുവ അരും കൊലക്കേസില്‍ ബാലികയ്ക്കായി വാദിക്കുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്ത് പറഞ്ഞു. എങ്കിലും താന്‍ പിന്തിരിയില്ലെന്നും തന്റെ മകള്‍ക്ക് വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു. ദീപികയുടെ വാക്കുകള്‍ ഇങ്ങനെ.

‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി. പക്ഷേ നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും.

കാരണം എനിക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. അവള്‍ക്ക് വേണ്ടിക്കൂടിയാണ് എന്റെയീ പോരാട്ടം. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക പറഞ്ഞു.തുടര്‍ന്ന് തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. ആ എട്ടു വയസ്സുകാരിക്ക് നീതി കിട്ടാന്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെന്ന് ദീപിക പറയുന്നു. സംഭവത്തില്‍ ഒരു സംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പോലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയമിച്ചു.

Latest
Widgets Magazine