വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു, അപകടം അസ്സമിലെ ജോര്‍ഹാട്ടില്‍

ന്യൂഡല്‍ഹി: അസ്സമിലെ ജോര്‍ഹാട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് റോറ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാര്‍, Sgt ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവര്‍. അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോര്‍ഹാട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകര്‍ന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. അപകടകാരണം കണ്ടുപിടിക്കാന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വ്യോമസേനാ താവളങ്ങളിലൊന്നാണ് ജോര്‍ഹാട്ടിലേത്.

 

Top