നരബലി :ആദിവാസിക്കുടിക്കെതിരെ വ്യാജ പരാതി; സംഘടനയുടെ ലക്ഷ്യം നിഗൂഢമെന്ന് അന്വേഷണോദ്യോഗസ്ഥര്‍

തൊടുപുഴ: ഇടമലക്കുടിയില്‍ പ്രാകൃതമായ ദുരാചാരങ്ങള്‍ നടക്കുന്നതായുള്ള സംഘടനയുടെ പരാതി വ്യാജം.സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്ന പരാതി വ്യാജമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് കണ്ടത്തി.
പരാതി ഉന്നയിച്ച കടലാസ് സംഘടനക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ദേശീയ മനുഷ്യാവകാശ സാമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയാണ് ഇത്തരത്തില്‍ പരാതി നല്‍കിയിരുന്നത്.വ്യാജ പരാതിക്ക് പിന്നിലുള്ള ലക്ഷ്യം നിഗൂഢമാണെന്ന് അന്വേഷണസംഘം പറഞ്ഞു.

ഇടമലക്കുടിയില്‍ എട്ട് മാസത്തിനിടെ ദേവപ്രീതിക്കായി മൂന്ന് കുട്ടികളെ ബലി നല്‍കിയെന്ന് കാട്ടി ദേശീയ മനുഷ്യാവകാശ, സാമൂഹികനീതി കമീഷന്‍ എന്ന സംഘടനയാണ് ദേശീയ ബാലാവകാശ കമീഷന് പരാതി നല്‍കിയത്. കമീഷന്‍ പരാതി സംസ്ഥാന ഡി.ജി.പിക്ക് കൈമാറി.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ ഉത്തരവനുസരിച്ച് ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതി അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതായി എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 26 കുടികളുള്ള ഇടമലക്കുടിയില്‍ ഏത് കുടിയിലാണ് നരബലി നടന്നതെന്നോ ബലിക്ക് ഇരയായ ഏതെങ്കിലും കുട്ടിയുടെ പേരോ പരാതിയിലില്ല. സര്‍ക്കാര്‍ സംഘടനയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വ്യക്തികള്‍ ചേര്‍ന്ന് കമീഷന്‍ രൂപവത്കരിക്കുന്നത് നിയമവിരുദ്ധമാണ്.
ജനങ്ങളില്‍ ഭീതിവളര്‍ത്തുന്ന രീതിയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച സംഘടനക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കുറേ നാളുകളായി ഈ സംഘടന ഇടമലക്കുടിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.ഏതാനും മാസംമുമ്പ് ഇടമലക്കുടിയില്‍ പട്ടിണി മരണം നടക്കുന്നതായി ഇതേ സംഘടന പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പട്ടിണി മരണമില്ളെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ഇടമലക്കുടിയില്‍ നരബലി നടക്കുന്നതായി മുമ്പ് ഉയര്‍ന്ന പരാതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
പരാതി വ്യാജമെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ സംഘടനക്ക് പിന്നിലുള്ളവരെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ച ശേഷം സ്പെഷല്‍ ബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരാതിക്ക് അടിസ്ഥാനമില്ളെന്നും സംഘടനതന്നെ വ്യാജമാണെന്നും ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജും പറഞ്ഞു.അടുത്തിടെ ജഡ്ജിമാരുടെ സംഘം ഇടമലക്കുടി സന്ദര്‍ശിക്കുകയും പിന്നീട് ഇവിടത്തുകാര്‍ക്കായി അദാലത്ത് നടത്തുകയും ചെയ്തെങ്കിലും നരബലി സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ല. നരബലി നടന്നെന്ന പരാതിയില്‍ കഴമ്പില്ളെന്ന് ഊരുമൂപ്പന്‍ ഗോപാലനും വ്യക്തമാക്കി.
പരാതി നല്‍കിയ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.പുറത്തുനിന്നുള്ളവര്ക്ക് ഇടമലക്കുടിയിലെത്തണമെങ്കില് പോലും പോലീസിന്റെയും വനം വകുപ്പിന്റെയും അനുമതി ആവശ്യമാണ്. ഇടമലക്കുടിയും പരിസരവും വനം വകുപ്പിന്റെയും പോലീസിന്റെയും സദാ നിരീക്ഷണത്തിലാണ്.
പ്രാദേശിക ഭരണകൂടത്തിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചാല് സംഘടനക്കെതിരെ കേസ് രജിസ്റ്റര് ചെയ്യുമെന്നും ജില്ലാ പോലീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് സൂചിപ്പിച്ചു. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്നും വ്യാജമാണെന്ന് ഉറപ്പായാല് പരാതി നല്കിയ സംഘടനക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും മൂന്നാര്ഡി.എസ്.പി. കെ.എന്.അനിരുദ്ധന്പഞ്ഞു.കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്സംസ്ഥാന പോലീസ് മേധാവി എന്നിവര്ക്കാണ് സംഘടന പരാതി നല്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top