നഗ്നപൂജയും മനുഷ്യബലിയും: അധ്യാപികയുടെ ശ്രമം തടയാന്‍ പോലീസ് വെടിവയ്പ്പ്

ഗുവാഹത്തി: മനുഷ്യബലി തടയാനായി പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു മരണം. മൂന്നു വയസ്സുകാരിയെയാണ് ബലി കൊടുക്കാന്‍ ശ്രമിച്ചത്. സയന്‍സ് അധ്യാപികയുടെ നേതൃത്വത്തിലാണ് അവരുടെ കുടുംബം ഈ ദാരുണ കൃത്യത്തിന് മുതിര്‍ന്നത്. തടയാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അധ്യാപികയുടെ മകന്‍ കൊല്ലപ്പെട്ടു.

അസമിലെ ഉദല്‍ഗുരി ജില്ലയിലാണു സംഭവം. അക്രമാസക്തരായ കുടുംബത്തെ തടയാനാണു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. അധ്യാപികയുടെ സഹോദരന്റെ മൂന്നുവയസ്സുള്ള മകളെയാണു ബലി കൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗ്‌നരായി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതായി നാട്ടുകാരാണു പൊലീസിനെ അറിയിച്ചത്. മൂന്നുവയസ്സുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ മന്ത്രവാദി ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു രക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബാംഗങ്ങള്‍ വാളും മഴുവും കല്ലുകളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. വീട്ടിലെ ഇരുചക്ര വാഹനങ്ങളും കാറും ടിവി സെറ്റും തീവച്ച് നശിപ്പിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഈ സമയത്താണു പൊലീസ് എത്തിയതും വെടിവയ്പുണ്ടായതും. മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനുശേഷം ഇവിടെ പതിവായി മന്ത്രവാദം നടക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി.

Top